കെ​ഫാ​ക് അ​ന്ത​ർ ജി​ല്ലാ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്: തി​രു​വ​ന​ന്ത​പു​ര​ത്തി​നും ക​ണ്ണു​രി​നും കോ​ഴി​ക്കോ​ടി​നും ജ​യം
Tuesday, February 18, 2020 10:53 PM IST
കു​വൈ​ത്ത് സി​റ്റി : കേ​ഫാ​ക് അ​ന്ത​ർ ജി​ല്ലാ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് സോ​ക്ക​ർ ലീ​ഗി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​നും ക​ണ്ണു​രി​നും കോ​ഴി​ക്കോ​ടി​നും ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത എ​ട്ട് ഗോ​ളി​ന് തി​രു​വ​ന​ന്ത​പു​രം പാ​ല​ക്കാ​ടി​നെ നി​ലം​പ​രി​ശാ​ക്കി. ആ​ദ്യ പ​കു​തി​യി​ൽ സോ​നു​വാ​ണ് ഗോ​ൾ​വേ​ട്ട​ക്ക് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് ഹാ​ട്രി​ക് നേ​ടി​യ സോ​നു​വി​നോ​ട​പ്പം സാ​ബു ഗീ​തു​വും യേ​ശു​ദാ​സും ഗോ​ളു​ക​ൾ നേ​ടി. മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി സോ​നു​വി​നെ തെ​രെ​ഞ്ഞ​ടു​ത്തു.

ഏ​റ​ണാ​കു​ള​വും ക​ണ്ണു​രും ഏ​റ്റു​മു​ട്ടി​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ക​ണ്ണു​ർ വി​ജ​യി​ച്ചു. ക​ണ്ണു​രി​ന് വേ​ണ്ടി ശു​ഹു​ദും റ​ഷീ​ദും ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി. ശു​ഹൂ​ദ് മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി.

കാ​സ​ർ​ഗോ​ഡും കോ​ഴി​ക്കോ​ടും ത​മ്മി​ൽ പോ​രാ​ടി​യ മു​ന്നാം മ​ത്സ​ര​ത്തി​ൽ എ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കോ​ഴി​ക്കോ​ട് വി​ജ​യി​ച്ചു. കോ​ഴി​ക്കോ​ടി​ന് വേ​ണ്ടി ഫ​ഹ​ദ് വി​ജ​യ ഗോ​ൾ നേ​ടി. മു​ർ​ഷി​ദി​നെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി തെ​ര​ഞ്ഞ​ടു​ത്തു.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ തൃ​ശൂ​രും മ​ല​പ്പു​റ​വും ഇ​ര​ട്ട ഗോ​ൾ അ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മ​ല​പ്പു​റ​ത്തി​ന് വേ​ണ്ടി ജ​മാ​ലും വ​സീ​മും തൃ​ശൂ​രി​ന് വേ​ണ്ടി വി​ഷ്ണു​വും സാ​ലി​ഹും ഗോ​ളു​ക​ൾ നേ​ടി.

മാ​സ്റ്റ​ർ ലീ​ഗി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മ​ല​പ്പു​റം പാ​ല​ക്കാ​ടി​നേ​യും, ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളി​ന് കോ​ഴി​ക്കോ​ട് ക​ണ്ണൂ​രി​നേ​യും, ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് തി​രു​വ​ന​ന്ത​പു​രം കാ​സ​ർ​ഗോ​ഡി​നേ​യും, എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് തൃ​ശൂ​ർ എ​റ​ണാ​കു​ള​ത്തേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ