കേ​ളി കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
Wednesday, February 19, 2020 11:06 PM IST
പെ​രു​ന്പാ​വൂ​ർ: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യ ശു​ബ്ര യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന ഹ​സ​ൻ കു​ഞ്ഞ് കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​ന്പാ​വൂ​ർ മൗ​ലൂ​ദ് പു​ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി അം​ഗം മോ​ഹ​ന​നാ​ണ് ഫ​ണ്ട് കൈ​മാ​റി​യ​ത്. കേ​ളി​യി​ൽ അം​ഗ​മാ​യി​രി​ക്കേ മ​ര​ണ​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് കേ​ളി അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഫ​ണ്ടാ​ണ് കൈ​മാ​റി​യ​ത്.

അ​സു​ഖ ബാ​ധി​ത​നാ​യി നാ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ 2019 ന​വം​ബ​ർ 23നാ​ണ് ഹ​സ​ൻ കു​ഞ്ഞ് മ​ര​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി ശു​ബ്ര​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഹ​സ​ൻ കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തോ​ടെ അ​നാ​ഥ​രാ​യ ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്.

ഹ​സ​ൻ​കു​ഞ്ഞി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ഫ​ണ്ട് കൈ​മാ​റ്റ ച​ട​ങ്ങി​ൽ പെ​രു​ന്പാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​റീ​ന ബ​ഷീ​ർ അ​ധ്യ​ക്ഷ​ത​യും സി​പി​എം മാ​റ​ന്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എം.​എ. ഷ​ഫീ​ഖ് സ്വാ​ഗ​ത​വും പ​റ​ഞ്ഞു. മ​ര​ണ​പ്പെ​ട്ട ഹ​സ​ൻ​കു​ഞ്ഞി​ന്‍റെ മ​ക​ൻ അ​ജ്മ​ൽ കെ.​ജെ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി.

കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ കെ.​പി.​എം സാ​ദി​ഖ്, സി​പി​എം പെ​രു​ന്പാ​വൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി.​എം. സ​ലീം, മാ​റ​ന്പ​ള്ളി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി.​അ​ശോ​ക​ൻ, കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ മ​ധു ബാ​ലു​ശ്ശേ​രി, ബോ​ബി മാ​ത്യു, കേ​ളി ബ​ദി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം റ​ഫീ​ഖ് പാ​ല​ത്ത്, അ​ൽ ഖ​ർ​ജ് ഏ​രി​യ​യി​ലെ കേ​ളി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ പൊ​ന്നാ​നി, ഹം​സ, കേ​ളി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ര​ഞ്ചു, മ​ഹേ​ഷ്, ബ​ഷീ​ർ എ​ന്നി​വ​രെ കൂ​ടാ​തെ നി​ര​വ​ധി നാ​ട്ടു​കാ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.