കുവൈത്ത് കെഎംസിസി നാഷണൽ ഡേ സെൽഫി മൽസരം
Friday, February 21, 2020 3:38 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കെഎംസിസി ആർട്സ് വിംഗിന്‍റെ നേതൃത്വത്തിൽ സെൽഫി മൽസരം സംഘടിപ്പിക്കുന്നു. പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം ഒരാൾക്ക് ഒരു സെൽഫി ഫോട്ടോ മാത്രം അയയ്ക്കാവുന്നതാണ്.

കുവൈത്തിന്‍റെ ദേശിയ ദിനവുമായി ബന്ധപ്പെട്ട സെൽഫികളാണ് മൽസരത്തിന് പരിഗണിക്കുക. ഏറ്റവും മികച്ച മൂന്നു സെൽഫി ഫോട്ടോയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29 (ശനി) ആണ്.

സെൽഫികൾ 00965-51467346, 66166938.

റിപ്പോർട്ട്: സലിം കോട്ടയിൽ