കുവൈത്ത് ദേശീയ ദിനാഘോഷവും ലീഡർഷിപ്പ് ക്യാമ്പും 25 ന്
Friday, February 21, 2020 3:45 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുവൈത്ത് ദേശീയ ദിനാഘോഷവും "ഇൻസ്പയർ 2020' എന്ന ശീഷകത്തിൽ ലീഡർഷിപ്പ് ക്യാമ്പും സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 25 നു (ചൊവ്വ) രാവിലെ 7.30 മുതൽ വഫ്രയിലെ ഔക്കാഫ് റിസോർട്ടിലാണ് പരിപാടി. സംഘടനയുടെ വിവിധ ഘടകങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പിലും കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിപ്പു നടക്കുന്ന ആഘോഷത്തിലും പങ്കെടുക്കുന്നത്. സംഘടന-സംഘാടനം, വർത്തമാനകാല മുസ് ലിം ലീഗ് രാഷ്ട്രീയം, പ്രവാസികളുടെ സാമ്പത്തിക ആസൂത്രണം, പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ നടക്കുന്ന ക്ലാസുകൾക്ക് നേതൃത്വ പരിശീലനത്തിൽ ശ്രദ്ധേയനായ ഷെരീഫ് സാഗർ, പ്രമുഖ മാനേജ്മെന്‍റ് വിദഗ്ധനും മുസൈനി എക്സ്ചേഞ്ച് ട്രഷറി മാനേജറുമായ മുഹമ്മദ് അസ് ലം ചേലാട്ട്, ഡോ.അബ്ദുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകും.

മെഡിക്കൽവിംഗിന്‍റെ നേതൃത്വത്തിലുള്ള ഷുഗർ, ബിപി ചെക്കപ്പും സമാപനത്തോടനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങളും പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്ര എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ