കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു
Monday, February 24, 2020 8:00 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു. സുലൈയിലെ ഖാൻ ഇസ്‌തിരാഹിൽ നടന്ന പരിപാടിയിൽ നിരവധി വിനോദ മത്സരങ്ങളും കലാകായിക മത്സരങ്ങളും അരങ്ങേറി. കുടുബങ്ങൾക്കും കുട്ടികൾക്കും വേണ്ടി കേളി കുടുംബവേദി വിവിധ അവസരങ്ങളിലായി നടത്തി വരുന്ന ഒത്തുചേരലിന്‍റെ ഭാഗമായാണ് സംഗമം നടന്നത്.

കേളി രക്ഷാധികാരി അംഗങ്ങളായ ഗോപിനാഥ് വേങ്ങര, സതീഷ് കുമാർ, കേളി സെക്രട്ടറി ഷൗക്കത്ത്, പ്രസിഡന്‍റ് ഷമീർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുധാകരൻ കല്യാശേരി, ജോഷി പെരിഞ്ഞനം, സെബിൻ, പ്രദീപ് രാജ്, സുല്ഹയ് രക്ഷാധികാരി കൺവീനർ ബാലകൃഷ്ണൻ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്‍റ് പ്രിയാ വിനോദ്, ട്രഷറർ ലീന കോടിയത്ത്, ശ്രീഷ സുകേഷ്, സജിന സിജിൻ, ലാലി രജീഷ്, ഷിനി നസീർ, ഫസീല നാസർ, അനിരുദ്ധൻ, വിനോദ്, സുകേഷ്, സിജിൻ, രജീഷ്, നസീർ, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.