ജികെപിഎ മഹ്ബൂള ഏരിയ ഭാരവാഹികൾ
Monday, February 24, 2020 10:06 PM IST
കുവൈത്ത്: കേരള പ്രവാസി അസോസിയേഷന്‍റെ മഹ്ബൂള ഏരിയ പൊതുയോഗം പുതിയ ഭാരവാഹികളെ തെ രഞ്ഞെടുത്തു. കല ഹാളിൽ നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികളായി അഷ്‌റഫ് ചൂരോട്ട് (കൺവീനർ), കെ.ടി. മുജീബ് (സെക്രട്ടറി) , ലത്തീഫ് മനമ്മൾ (ട്രഷർ) , സാം മാത്യു (ജോയിന്‍റ് കൺവീനർ), സുരേന്ദ്ര മോഹൻ (ജോയിന്‍റ് സെക്രട്ടറി) , സൽമാൻ ഫാരിസ് (ജോയിന്‍റ് ട്രഷറർ), ലിസി ജോർജ് (വനിതാ പ്രതിനിധി) എന്നിവർ ചുമതലയേറ്റു.

സാം മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ റിയാസ് കാഞ്ഞിരപ്പള്ളി അധ്യക്ഷത വഹിച്ചു. ജികെപിഎ ജനറൽ സെക്രട്ടറി എം കെ പ്രസന്നൻ, വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ വതുകാടൻ , വനിതാ ചെയർപേഴ്സൺ അമ്പിളി നാരായണൻ, കോർ അഡ്മിൻ രവി പാങ്ങോട് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ലത്തീഫ് മനമ്മൾ റിപ്പോർട്ട് അവതരിപ്പിച്ചു. കോർ അഡ്മിൻ രവി പാങ്ങോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബിനു യോഹന്നാൻ , മുബാറക്ക് കാമ്പ്രത്ത്, ഉല്ലാസ് ഉദയഭാനു. അമ്പിളി , ലിസി ജോർജ് എന്നിവർ അംഗത്വ, നോർക്ക/ ക്ഷേമനിധി രജിസ്ട്രേഷന് നേതൃത്വം നൽകി. ഷിയാസ് , ജിനേഷ് , റഷീദ് കണ്ണവം എന്നിവരുടെ നേതൃത്വത്തിൽ പഴയകാല നാടൻ പാട്ടുകൾ ചേർത്ത് കലാവിരുന്നും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ