എസ് എംവൈ എം അബുദാബി പിക്‌നിക്ക് സംഘടിപ്പിച്ചു
Monday, February 24, 2020 10:20 PM IST
അബുദാബി : സീറോ മലബാർ സഭയുടെ ഔദോഗിക യൂവജനസംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് അബുദാബി ഘടകം പിക്‌നിക്ക് സംഘടിപ്പിച്ചു . അബുദാബി എയർപോർട്ട് പാർക്കിൽ എസ് എം വൈ എം അബുദാബി കോർഡിനേറ്റർ ജേക്കബ് ചാക്കോ കാവാലം ഉദ്ഘാടനം ചെയ്തു .

തുടർന്നു കുട്ടികളും മുതിർന്നവരും അടക്കമുള്ള അംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. ജിസാ നിബിൻ ക്യാപ്റ്റൻ ആയ റെഡ് ഗ്രൂപ്പ് ഒന്നാമതെത്തിയപ്പോൾ സ്റ്റെഫി ജോസഫ് നയിച്ച ഗ്രീൻ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കൈവരിച്ചു . ബെസ്റ്റ് ടീം ആയി ടിന്‍റു നിധിൻ നയിച്ച ബ്ലൂ ഗ്രൂപ്പും ബെസ്റ്റ് ക്യാപ്റ്റൻ ആയി സ്റ്റെഫി ജോസഫും ബെസ്റ്റ് പെർഫോർമർ ആയി നിധിൻ കരുമാടിയും തെരഞ്ഞെടുക്കപ്പെട്ടു . വിജയികൾക്ക് കൗൺസിൽ അംഗം ബിജു ഡൊമിനിക് സമ്മാനങ്ങൾ വിതരണം ചെയ്തു . കോഓർഡിനേറ്റർ ടിൻസൺ ദേവസ്യ സ്വാഗതവും ജസ്റ്റിൻ കെ. മാത്യു നന്ദിയും പറഞ്ഞു .

ബിജു മാത്യു , സിജോ ഫ്രാൻസിസ് , ബിജു തോമസ് , നോബിൾ കെ ജോസഫ്, ടോം ജോസ് , ജേക്കബ് കുരുവിള , റോസി ബിജു , ബിജു തോമസ് എന്നിവർ ഔട്ടിംഗിനു നേതൃത്വം നൽകി .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള