ബഹറിൻ ലാൽ കെയേഴ്‌സിന്‍റെ പ്രതിമാസ ജീവകാരുണ്യ ധനസഹായം കൈമാറി
Monday, February 24, 2020 11:39 PM IST
മനാമ: വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി അനീഷയ്ക്കു ബഹറിൻ ലാൽ കെയേഴ്‌സിന്‍റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായം എക്സിക്യൂട്ടീവ് മെമ്പർ അജീഷ് മാത്യു അനീഷയുടെ മാതാവിനു കൈമാറി.

ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന അനീഷക്ക് എത്രയും പെട്ടെന്നു വൃക്ക മാറ്റി വയ്ക്കണം എന്നാണ് ഡോക്ടർമാരുടെ നിർദേശം. 25 ലക്ഷം രൂപയോളം ഇതിനായി ചെലവു വരും. പ്രായമായ അച്ഛനും അമ്മയും ഒരു അനിയനുമുള്ള ഈ നിർധന കുടുംബത്തെ സഹായിക്കാൻ സന്മനസുള്ളവർ 98954 93459 എന്ന ഫോൺ നന്പരിൽ ബന്ധപ്പെടുക.