അനോര ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു
Tuesday, February 25, 2020 7:14 PM IST
അബുദാബി:തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനന്തപുരം നോമ്് റെസിഡന്‍റ്സ് അസോസിയേഷൻ (അനോര) സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചന, കളറിംഗ് മത്സരം അബുദാബി ഇന്ത്യ സോഷ്യൽ സെന്‍ററിൽ സംഘടിപ്പിച്ചു.

ജൂണിയർ, സബ്ജൂണിയർ, സീനിയർ എന്നീ ഗ്രൂപ്പുകളിലായി അബുദാബിയിലെ വിവിധ സ്കൂളുകളിലെ ഇരുനൂറിൽപരം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. സബ്ജൂണിയർ വിഭാഗത്തിൽ സാകിനാക് സഹ്റ, അനിരുദ്ധ് നായർ, അക്ഷയ പ്രമോദ് എന്നിവർ യഥാക്രമം ഒന്നു രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂണിയർ വിഭാഗത്തിൽ സുഷിമിതാ ദാസ്, ബെന്നെറ്റ് ബെന്നി, പാർവതി ബാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ പ്രാർഥന ഉണ്ണികൃഷ്ണൻ, സമീക്ഷ അജികുമാർ, അശ്വതി സുഭാഷ എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റും നൽകി. അനോര പ്രസിഡന്‍റ് വിജയരാഘവൻ സെക്രട്ടറി രാജേഷ് നായർ, ട്രഷറർ നസീർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിത കമ്മിറ്റി പ്രസിഡന്‍റ് ഉഷാ ജോർജ്, ബബിത മണിലാൽ, ജാസ്മിൻ ഷംനാദ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള