കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് സ്നേഹസംഗമം നടത്തി
Tuesday, February 25, 2020 8:31 PM IST
ഫുജൈറ : കൈരളികൾച്ചറൽ അസോസിയേഷൻ ഫുജൈറ, ഖോർഫക്കാൻ യൂണിറ്റ് സ്നേഹസംഗമം 2020 സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്‍റ് സതീഷ്കുമാർ അധ്യക്ഷതയിൽ നടന്ന സമ്മേളനം ലോക കേരളസഭാ അംഗം സൈമൺ സാമൂവൽ ഉദ്ഘാടനം ചെയ്തു.

കൈരളിയുടെ സ്ഥാപകാംഗവും സംഘടനയിൽ നിരവധി സ്ഥാനങ്ങൾ വിവിധ ഘട്ടങ്ങളിൽ വഹിക്കുകയുംചെയ്ത അബ്ദുൾ റസാക്കിന് ചടങ്ങിൽ യാത്രയപ്പു നൽകി. തുടർന്നു പ്രശസ്ത ഗായകൻ സബാ സലാമിന്‍റെ ഗസൽ സന്ധ്യയും കൈരളിയുടെ വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും ചടങ്ങിനു മാറ്റുകൂട്ടി.

കൈരളിയുടെ സെന്‍റർ കമ്മിറ്റി ഭാരവാഹികളായ കെ..പി.സുകുമാരൻ, വി.പി. സുജിത്, ഗോപിക , രഞ്ജിനി മനോജ് .ഖോർഫക്കാൻ ISC യുടെ ഭാരവാഹികളായ പ്രമീസ് പോൾ അരുൺ നെല്ലിശേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബൈജു രാഘവൻ സ്വാഗതവും ജനാർദ്ധനൻ നന്ദിയും പറഞ്ഞു.