കുവൈത്തിൽ കൊറോണ ബാധിതരുടെ എണ്ണം 25 കവിഞ്ഞു, ആരോഗ്യ മന്ത്രാലയം അതീവജാഗ്രതയിൽ
Wednesday, February 26, 2020 8:21 PM IST
കുവൈത്ത് സിറ്റി: ഏഴു പേർക്കുകൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 25 കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാനിൽ നിന്നും മടങ്ങി വന്ന കുവൈത്തി പൗരന്മാരാണ് പുതിയതായി രജിസ്റ്റർ ചെയ്ത കേസുകളെന്ന് പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.

ലോക ആരോഗ്യ സംഘടനയുടെ അംഗീകൃത പ്രോട്ടോകോൾ അനുസരിച്ചാണ് ചികിത്സാ നടക്കുന്നതെന്നും ആശുപത്രികളിൽ കൊറോണ വൈറസിനെ നേരിടുവാനുള്ള സർവ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ