ദുബായ് കെഎംസിസി വെൽഫയർ സ്‌കീം കാമ്പയിൻ കാസർഗോഡ് മുൻസിപ്പൽ തല ഉദ്ഘാടനം നിർവഹിച്ചു
Thursday, February 27, 2020 7:46 PM IST
ദുബായ്: ദുബായ് കെഎംസിസി വെൽഫയർ സ്‌കീം കാമ്പയിൻ കാസർഗോഡ് മുൻസിപ്പൽ തല ഉദ്ഘാടനം ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ പ്രസിഡന്‍റ് ഹാരിസ് ബ്രദേഴ്സ് ഡോ. ഷജീല ബഷീനു നൽകി നിർവഹിച്ചു.

ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ കെഎംസിസി പ്രവർത്തകരുടെ സൂരക്ഷാ ലക്ഷ്യം മുൻനിർത്തി നടപ്പിലാകുന്ന പദ്ധതിയാണ് ദുബായ് കെഎംസിസി വെൽഫയർ സ്‌കീം. തൊഴില്പരവും വ്യക്തിപരവുമായ ഒട്ടേറെ പ്രയാസങ്ങൾക്കിടയിലും സമൂഹത്തിന്‍റെ നന്മക്കുവേണ്ടി വിലപ്പെട്ട സമയം ഉഴിഞ്ഞുവയ്ക്കുന്ന വലിയൊരു പ്രവർത്തക വ്യൂഹമാണ് കെഎംസിസി എന്ന് ഡോ. ഷജീല ബഷീർ അഭിപ്രായപ്പെട്ടു.

പദ്ധതിയിൽ അംഗമാകുന്ന ദുബായ് കെഎംസിസി പ്രവർത്തകർക്ക് പദ്ധതിയിൽ അംഗമായിരിക്കെ മരണം ,അപകടം ,ജോലി ചെയ്യാനാവാത്ത വിധമുള്ള അംഗ വൈകല്യം,ചികിത്സ എന്നീ അടിയന്തര ഘട്ടങ്ങളിലും നിശ്ചിത കാലയളവ് പൂർത്തിയാക്കി വീസ കാൻസൽ ചെയ്ത് നാട്ടിൽ പോകുന്നവർക്കും സ്കീമിൽ നിന്ന് ഉചിതമായ സഹായം ലഭ്യമാകുന്ന പദ്ധതിയാണ് വെൽഫയർ സ്‌കീം.

ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ വെൽഫയർ സ്‌കീം പ്രത്യേക കമ്മിറ്റി അംഗങ്ങളായ ഗഫൂർ ഊദ്,തൽഹത്ത് തളങ്കര,മുഹമ്മദ് കാസിയറാകം,ഇക്ബാൽ കെപി,സമീൽ കൊറക്കോഡ് എന്നിവർ കാന്പയിൻ വിജയിപ്പിക്കാൻ നടത്തുന്ന പ്രവർത്തനം അഭിനന്ദനർഹമാണെന്ന് ജനറൽ സെക്രട്ടറി ഹസ്കർ ചൂരി പറഞ്ഞു.

യോഗത്തിൽ സാജിദ് മുസ്‌ലിയാർ ആശംസയും ട്രഷറർ സർഫ്രാസ് റഹ്മാൻ നന്ദിയും പറഞ്ഞു.