കരമാര്‍ഗം ജിസിസി രാജ്യങ്ങളില്‍ പോകുന്നതിന് തത്കാലിക വിലക്ക്
Thursday, February 27, 2020 9:24 PM IST
കുവൈത്ത് സിറ്റി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കരമാര്‍ഗം സൗദിയിലേക്കും ജിസിസി രാജ്യങ്ങളിലേക്കും യാത്ര ചെയ്ത സ്വദേശി പോരന്മാരോട് എത്രയും വേഗം തിരികെയെത്തുവാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കുവൈത്തി പൗരന്‍മാരും ജിസിസി പൗരന്‍മാരും രാജ്യത്തു നിന്ന് പുറത്തുപോകുന്നതിനും പ്രവേശിക്കുന്നതിനും തത്കാലിക വിലക്കുണ്ട്. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജിസിസി പൗരന്‍മാര്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് പോകുന്നതിനും വിലക്കില്ല. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിബന്ധനയുള്ള പ്രവേശന സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെന്ന് സ്ഥിരീകരിക്കുന്നതിനും ആരോഗ്യ മുന്‍കരുതലുകള്‍ എടുക്കുന്നതിനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ