കുവൈത്തിൽ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Thursday, March 26, 2020 7:29 PM IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ 13 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 208 ആയി ഉയര്‍ന്നു. 6 പേര്‍ ഇന്ന് രോഗ വിമുക്തരായതായും ഏഴ് പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിലെ മൂന്നു പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്. കോവിഡ് ബാധിത പ്രദേശങ്ങളിൽനിന്ന് വന്ന 211 പേരാണ് നിലവിൽ നിരീക്ഷണ ക്യാമ്പിലുള്ളതെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ