പൊ​തു​മാ​പ്പ്: വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സ​ഫ അ​ൽ ഹാ​ഷിം
Friday, March 27, 2020 9:17 PM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ കൊ​റോ​ണ ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചു അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ നാ​ടു​ക​ട​ത്ത​ണ​മെ​ന്ന് സ​ഫ അ​ൽ ഹാ​ഷിം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭൗ​തി​ക ബാ​ധ്യ​ത​ക​ളി​ല്ലാ​തെ നാ​ടു​ക​ട​ത്താ​നു​ള്ള തീ​രു​മാ​നം വി​ദേ​ശി​ക​ൾ​ക്ക് ന​ൽ​കു​ക​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​മെ​ന്നും സ​ഫ അ​ൽ ഹാ​ഷിം പ​റ​ഞ്ഞു.​വി​ദേ​ശി​ക​ൾ കൂ​ടു​ത​ലാ​യു​ള്ള രാ​ജ്യ​ത്തി​ൻ​റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ഇ​പ്പോ​യും പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ഓ​രോ​രു​ത്ത​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നാം ​ഐ​സൊ​ലേ​ഷ​ന് വി​ധേ​യ​പ്പെ​ട​ണം.​വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ജ​നം അ​നു​സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പൂ​ർ​ണ്ണ​മാ​യ് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​ക ത​ന്നെ​യാ​ണ് വ​ഴി​യെ​ന്നും സ​ഫ അ​ൽ ഹാ​ഷിം കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ