സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും കു​ട്ടി​ക​ളെ വി​ല​ക്കി അ​ധി​കൃ​ത​ർ
Sunday, March 29, 2020 2:11 AM IST
കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് -19 സാ​ഹ​ച​ര്യ​ത്തി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും കു​ട്ടി​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ എ​ഞ്ചി​നീ​യ​റിം​ഗ് അ​ഹ​മ്മ​ദ് അ​ൽ മ​ൻ​ഫു​ഹി​യാ​ണ് തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

ആ​വ​ശ്യ​മു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ഴി​കെ പു​റ​ത്തു​ക​ട​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് കു​വൈ​ത്ത് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. അ​തി​നി​ടെ രാ​ജ്യ​ത്തെ കോ​ഫി ഷോ​പ്പു​ക​ൾ അ​ട​ച്ചു പൂ​ട്ടു​വാ​ൻ സ​ർ​ക്കാ​ർ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. കൊ​റോ​ണ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ സ്റ്റാ​ർ​ബ​ക്സ് ശാ​ഖ​ക​ളും അ​ട​ക്കു​മെ​ന്ന് അ​ൽ ഷാ​യ ഗ്രൂ​പ്പ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ