റിയാദിലെ ലക്ഷ്യമാക്കി വന്ന ഹൂത്തി മിസൈലുകള്‍ തകര്‍ത്ത് സൗദി സേന
Sunday, March 29, 2020 3:38 PM IST
റിയാദ്: റിയാദ് നഗരത്തേയും ജിസാനെയും ലക്ഷ്യമാക്കി വന്ന യെമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സേന ആകാശത്ത് വച്ചു തകര്‍ത്തു. റിയാദിനടുത്ത് വെച്ച് രണ്ടെണ്ണവും ജിസാനില്‍ ഒന്നും തകര്‍ത്തതായാണ് പ്രാഥമിക വിവരം. ആഭ്യന്തര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിയാദ് നിവാസികള്‍ പറഞ്ഞിരുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് റിയാദ് അടക്കമുള്ള നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യു നിലനില്‍ക്കുകയാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍