കൊ​വി​ഡ് മ​ര​ണം സൗ​ദി​യി​ൽ എ​ട്ടാ​യി: രോ​ഗ​ബാ​ധ 96 പേ​ർ​ക്ക് കൂ​ടി
Monday, March 30, 2020 2:08 AM IST
റി​യാ​ദ്: കൊ​വി​ഡ് 19 വൈ​റ​സ് ബാ​ധ മൂ​ലം മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം സൗ​ദി അ​റേ​ബ്യ​യി​ൽ എ​ട്ടാ​യി. ഇ​ന്ന​ല​ത്തേ​തി​ന്‍റെ ഇ​ര​ട്ടി​യാ​ണ് ഇ​ന്ന്. 96 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​കെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1299 ആ​യി.

ിയാ​ദ്, മ​ക്ക, മ​ദീ​ന എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യു ജി​ദ്ദ​യി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ച്ചു. ഇ​വി​ടെ വൈ​കു​ന്നേ​രം 3 മു​ത​ൽ കാ​ല​ത്ത് 6 വ​രെ വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​വ​ർ റി​യാ​ദ് (27), മ​ദീ​ന (14), ജി​ദ്ദ (12), മ​ക്ക (07), ഖോ​ബാ​ർ (04), ദ​ഹ്റാ​ൻ (02), ഖ​ത്തീ​ഫ്, രാ​സ്ത​നൂ​റാ, സൈ​ഹാ​ത്, ഹൊ​ഫൂ​ഫ്, താ​യി​ഫ്, ഖ​മീ​സ്, ത​ബൂ​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്ന് വീ​ത​വു​മാ​ണ്. സൗ​ദി​യി​ൽ 66 പേ​ർ ഇ​തു​വ​രെ കൊ​റോ​ണാ രോ​ഗ​ബാ​ധ​യി​ൽ നി​ന്നും പൂ​ർ​ണ്ണ​മാ​യും സു​ഖം പ്രാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ