കുവൈത്തില്‍ 109 പേർക്കു കൂടി കോവിഡ് ; 79 പേര്‍ ഇന്ത്യക്കാര്‍
Monday, April 6, 2020 7:50 PM IST
കുവൈത്ത് സിറ്റി: രാജ്യത്ത് പുതുതായി 109 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 665 ആയി. ഇന്നു സ്ഥിരീകരിച്ച കോവിഡ് ബാധിതരില്‍ 79 പേരും ഇന്ത്യക്കാരാണ്. കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 304 ആയി.

കുവൈത്തികൾ (8), പാക്കിസ്ഥാനികൾ (3), ഇൗജിപ്ഷ്യൻ (6), ബംഗ്ലാദേശികൾ (6), ഇറാൻ (6), ഫിലിപ്പീൻസ് (1) എന്നിങ്ങനെയാണ് ഇന്ത്യക്കാരെ കൂടാതെ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

നാലു പേർ ഇന്ന് രോഗ വിമുക്തി നേടി. ഇതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 103 ആയി. 561 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ ഇരുപത് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നും ആരോഗ്യമന്ത്രാലയ വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ