റിയാദിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Tuesday, April 7, 2020 5:10 PM IST
റിയാദ്: മലപ്പുറം ജില്ലയിലെ കിഴിശേരി നീരുറ്റിക്കൽ മണ്ണിൽതൊടി ഹനീഫ (47) ഹൃദയാഘാതം മൂലം റിയാദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

ഭാര്യ: ഹാജറ. മക്കൾ: ആഷിഖ് (അബുദാബി), ആഷിമ, ആസിഫ്, അംന, മെഹറിൻ. മരുമകൻ: നജീബ് . റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുന്ന അഷ്റഫ് സഹോദരനാണ്.

മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി ജീവകരുണ്യ വിഭാഗം കൺവീനർ സിദ്ദീഖ് തുവൂർ, ശിഹാബ് എന്നിവർ രംഗത്തുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ