കുവൈത്ത് സിറ്റി: കർഫ്യൂ ലംഘിച്ചതിനെ തുടര്‍ന്നു അഞ്ച് കുവൈത്തികളെയും ഒരു വിദേശിയേയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഒരാളെ ഫര്‍വാനിയില്‍ നിന്നും അഞ്ച് പേരെ ജഹ്‌റയില്‍ നിന്നുമാണ് പിടിച്ചത്.
കർഫ്യൂ ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും 10,000 ദിനാര്‍ പിഴയും ലഭിക്കും. കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നവരെ പിടികൂടാൻ പോലീസ് ശക്തമായ പരിശോധന നടത്തുന്നുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ