ലാൽ കെയെർസ് ബഹറിൻ മോഹൻലാലിന്‍റെ ജന്മദിനം ആഘോഷിച്ചു
Friday, May 22, 2020 7:56 AM IST
മനാമ: ബഹറിൻ ലാൽ കെയെർസ് ബഹറിൻ പ്രവർത്തകർ 250 ഓളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് മോഹൻലാലിന്‍റെ അറുപതാം പിറന്നാൾ ആഘോഷിച്ചു. ബഹറിനിലെ നിലവിലെ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്‌ കഴിഞ്ഞ ഒരു മാസമായി രണ്ടു ഘട്ടങ്ങളിയായി ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു വരികയാണ്. ഇതു തുടരുമെന്നും ലാൽ കെയെർസ് പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാർ, ചാരിറ്റി കൺ വീനർ ജസ്റ്റിൻ ഡേവിസ് എന്നിവർ അറിയിച്ചു.

ട്രഷറർ ഷൈജു, വൈസ് പ്രസിഡന്‍റ് പ്രജിൽ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ അനു കമൽ, തോമസ് ഫിലിപ്പ്, വിഷ്ണു വാമദേവൻ, രതിൻ തിലക് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.