സൗദിയിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു
Saturday, May 23, 2020 8:07 PM IST
റിയാദ്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കൊല്ലം ജില്ലയിലെ കിളികൊല്ലൂർ പുന്തലത്താഴം സിജെ വില്ലയിൽ സാം ഫെർണാണ്ടസ് (60) ജുബൈലിൽ മരിച്ചു. 17 വർഷമായി ജുബൈലിൽ ആർ.ബി ഹിൽട്ടൺ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു 12 ദിവസമായി ജുബൈൽ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30 ടെയായിരുന്നു അന്ത്യം.

ഭാര്യ: ജോസഫൈൻ (അധ്യാപിക,തിരൂർ). മക്കൾ :രേഷ്മ (ഫെഡറൽ ബാങ്ക് ,കൊല്ലം പൂയപ്പള്ളി), ഡെയ്സി (വിദ്യാർഥിനി). മരുമകൻ: ഉദേശ് (സോഫ്റ്റ് വയർ എൻജിനിയർ ഖത്തർ).

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ