പൊതുമാപ്പ്: കേരളത്തിലേക്ക് രണ്ട് വിമാനങ്ങൾ
Tuesday, May 26, 2020 12:18 PM IST
കുവൈത്ത് സിറ്റി: പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരുമായി രണ്ട് വിമാനങ്ങൾ ചൊവ്വാഴ്ച കുവൈത്തിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. ആദ്യ വിമാനം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് കുവൈത്തിൽ നിന്നു പുറപ്പെട്ട് രാത്രി പത്തുമണിയോടെ കോഴിക്കോട്ട് എത്തും.

മറ്റൊരു വിമാനം വൈകുന്നേരം 3.30ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് പുലർച്ചെ ഒരു മണിക്ക് കൊച്ചിയിലെത്തും.

മറ്റൊരു വിമാനം പഞ്ചാബിലേക്കും സർവീസ് നടത്തുന്നുണ്ട്. വൈകുന്നേരം 4.45നു പുറപ്പെടുന്ന വിമാനം അമൃതസറിലേക്ക് പുറപ്പെടും.

ജസീറ എയർവേയ്സാണ് സർവീസ് നടത്തുന്നത്. ബുധനാഴ്ചയും ഒരു വിമാനസര്‍വീസ് കൊച്ചിയിലേക്ക് ഉണ്ട്. വരും ദിവസങ്ങളിൽ ജയ്പുര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിച്ചവരുമായി സര്‍വീസ് നടത്തുന്നുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ