എം.പി. വീരേന്ദ്രകുമാറിന് ആദരാഞ്ജലികൾ
Saturday, May 30, 2020 2:31 PM IST
കുവൈറ്റ് സിറ്റി: രാജ്യസഭാ അംഗവും മുൻ കേന്ദ്രമന്ത്രിയും ഇടതു മുന്നണിയുടെ പ്രമുഖനായ നേതാവും ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന അധ്യക്ഷനു മായ എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു.

ലോകത്തും രാജ്യത്തും കടുത്ത വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ രാഷ്ട്രീയരംഗത്ത്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ സംഭാവന നൽകേണ്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ വിയോഗം തീരാ നഷ്ടമാണെന്നും ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ്‌ പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ