കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​ജ​യ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Monday, June 1, 2020 2:22 AM IST
കു​വൈ​ത്ത് സി​റ്റി: കൊ​വി​ഡ് ബാ​ധി​ച്ച് കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട കോ​ഴി​ക്കോ​ട് വ​ട​ക​ര ലോ​ക​നാ​ർ​കാ​വ് സ്വ​ദേ​ശി കു​ഞ്ഞി​പ്പ​റ​ന്പ​ത്ത് അ​ജ​യ​ൻ പ​ദ്മ​നാ​ഭ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കു​വൈ​ത്ത് കെ.​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് വ​ള്ളി​യോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​പ്പ​ർ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. നി​ല​വി​ൽ ബാ​ലു​ശ്ശേ​രി കോ​ക്ക​ല്ലൂ​രാ​ണ് വീ​ട്. കൊ​വി​ഡ് ബാ​ധി​ച്ചു മി​ഷ്രി​ഫ് ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ