സൗദിയിൽ പത്തനംതിട്ട സ്വദേശി പനി ബാധിച്ചു മരിച്ചു
Monday, June 1, 2020 5:47 PM IST
ജിദ്ദ: പനിയെ തുടർന്നു ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ജിദ്ദയിൽ മരിച്ചു. നാരങ്ങാനം തട്ടപ്ലാക്കൽ ഷംസുദ്ദീൻ (54) ആണ് മരിച്ചത്. 10 വർഷമായി നജ്‌റാനിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദയിലെത്തിയതായിരുന്നു.

പിതാവ്: ഹനീഫ മൗലവി, മാതാവ്: ആമിന ബീവി, ഭാര്യ: ബീന. മകൻ: ഷംനാദ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും ജീവകാരുണ്യ പ്രവർത്തകൻ അലി തേക്കുതോടും പത്തനംതിട്ട ജില്ലാ സംഗമം പ്രവർത്തകരും രംഗത്തുണ്ട്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ