കുവൈത്തിന് ആശ്വാസ ദിനം; രോഗമുക്തരായുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Monday, June 1, 2020 7:55 PM IST
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് രോഗമുക്തരായുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് 1513 പേരാണ് രോഗമുക്തി നേടിയത്. അതിനിടെ 719 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27,762 ആയി.

156 ഇന്ത്യക്കാര്‍ക്കാണ് ഇന്നു വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ വൈറസ് ബാധിതരില്‍ 8446 പേർ ഇന്ത്യക്കാരാണ്. എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 220 ആയി. 14,643 പേരാണ് ചികിത്സയിലുള്ളത്. 204 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫർവാനിയ ഗവർണറേറ്റിൽ 209 പേർ, അഹ്മദി ഗവർണറേറ്റിൽ 184 പേർ, ജഹ്റ ഗവർണറ്റേിൽ 170 പേർ, ഹവല്ലി ഗവർണറേറ്റിൽ 101 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർ എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ