കു​വൈ​ത്തി​ൽ ചൊ​വ്വാ​ഴ്ച ആ​റ് മ​ര​ണം; 887 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Wednesday, June 3, 2020 12:11 AM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 887 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​ക​ത്സ​യി​ലാ​യി​രു​ന്ന ആ​റ് കോ​വി​ഡ് ബാ​ധി​ത​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 226 ആ​യി ഉ​യ​ർ​ന്നു.

ചൊ​വ്വാ​ഴ്ച വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 201 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. 1382 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​ർ 14,281 ആ​യി. ഇ​തു​വ​രെ 28,649 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 14,142 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 187 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 300 , അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 216 , ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 173 , ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 117 , കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 81 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ