അങ്കമാലി എൻആർഐ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചു
Sunday, June 28, 2020 4:31 PM IST
അബുദാബി : അങ്കമാലി എൻആർഐ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ, അബുദാബി ബാങ്കുമായി സഹകരിച്ച് ‘രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചു. സംഘടനയിലെ അംഗങ്ങളുടെയും, അഭ്യുദയകാംക്ഷികളുയും സഹകരണത്തോടെ തുടർച്ചയായ എട്ടാം വർഷമാണ് ആൻറിയ അബുദാബി രക്തദാനക്യാംപ് സംഘടിപ്പിച്ചത്. കോവിഡ് 19-ന്‍റ് പശ്ചാത്തലത്തിൽ പ്രത്യേക സുരക്ഷാമാനദണ്ഡങ്ങളോടെ നടത്തപ്പെട്ട രക്തദാനക്യാമ്പിലൂടെ ഏകദേശം 100 യൂണിറ്റ് രക്തം ദാനം ചെയ്യാൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

പ്രസിഡന്റ് നീന തോമസ്, സെക്രട്ടറി റോബിൻ തോമസ്, ട്രെഷറർ റെജി ജോസൻ, രക്തദാനക്യാമ്പ് കൺവീനർമാരായ അനിൽ ജോർജ് , അനീറ്റ ജോയ്, റിജു കാവാലിപ്പാടൻ, ബോബി സണ്ണി , സാജു പൗലോസ്, ജോയ് ജോണി എന്നിവർ നേതൃത്വം വഹിച്ചു.

റിപ്പോർട്ട് : അനിൽ സി.ഇടിക്കുള