കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്ച 551 പേ​ർ​ക്ക് കോ​വി​ഡ്; 908 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Monday, June 29, 2020 4:09 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് 551 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 44,942 ആ​യി. വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ർ ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ് രാ​ജ്യ​ത്ത് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 348 ആ​യി. സ​അ​ദ് അ​ബ്ദു​ല്ല 21 പേ​ർ , ജി​ലീ​ബ് അ​ൽ ഷു​യൂ​ഖ് 20 പേ​ർ, തൈ​മ 23 പേ​ർ, സാ​ൽ​മി​യ 18 പേ​ർ, സ​ബാ​ഹ് സാ​ലെം 18 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് താ​മ​സ മേ​ഖ​ല​യി​ൽ പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 908 പേ​ർ രോ​ഗ മു​ക്തി നേ​ടി. ഇ​തോ​ടെ ആ​കെ രോ​ഗം മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 35,494 ആ​യി. 9100 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 149 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​മാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ