582 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 819 പേർക്ക് രോഗമുക്തി
Monday, June 29, 2020 5:32 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 582 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 45524 ആയി.വൈറസ് ബാധയെ തുടർന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്ന രണ്ട് പേർ ഇന്ന് മരണമടഞ്ഞു. കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 350 ആയി. 319 സ്വദേശികള്‍ക്കും 263 വിദേശികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

സഅദ്‌ അബ്ദുല്ല 25 പേർ , ഖസര്‍ 21 പേർ, സബാഹിയ 20 പേർ ,സാൽമിയ 18 പേർ , സബാഹ്‌ സാലം 24 പേർ ,തൈമ 17 പേര്‍ എന്നിങ്ങനെയാണ്‌ താമസ മേഖലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് 819 പേർ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗം മുക്തി നേടിയവരുടെ എണ്ണം 36313 ആയി. 8861 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 145 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ