കോ​വി​ഡ്: പ്ര​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ സു​ര​ക്ഷാ പ​രി​പാ​ടി ജെ​സി​സി കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, July 1, 2020 11:35 PM IST
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് ആ​രോ​ഗ്യ സു​ര​ക്ഷ പ​രി​പാ​ടി ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (ജെ​സി​സി) സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ലൈ മൂ​ന്നി​ന് കു​വൈ​റ്റ് സ​മ​യം വൈ​കു​ന്നേ​രം 6 മു​ത​ൽ WWW.Facebook.com/JCCKWT എ​ന്ന പേ​ജി​ലൂ​ടെ പ്ര​മു​ഖ ആ​രോ​ഗ്യ വി​ദ​ഗ്ദ്ധ​നും, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ൽ ആ​ണ് ഈ ​ലൈ​വ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ൽ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​യ്ക് പി. ​ഹാ​രി​സാ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ക​ൻ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ