കല കുവൈറ്റിന്‍റെ അഞ്ചാമത്തെ ചാർട്ടേഡ് വിമാനം ജൂലൈ 10ന് കണ്ണൂരിലേക്ക്
Wednesday, July 1, 2020 11:38 PM IST
കുവൈറ്റ് സിറ്റി: കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട് ചെയ്യുന്ന അഞ്ചാമത്തെ വിമാനം ജൂലൈ 10ന് കണ്ണൂരിലേക്ക് യാത്രയാവും.

ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസിനു 99 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാർക്കും കല കുവൈറ്റ് സൗജന്യമായി പിപിഇ കിറ്റ് നൽകും. യാത്ര ചെയ്യാൻ താൽപര്യമുള്ളവർ www.kalakuwait.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്ട്രേഷൻ നടപടികൾ ഉറപ്പുവരുത്തുക. കല കുവൈറ്റ് കഴിഞ്ഞ നാല് തവണകളായി കൊച്ചിയിലേക്ക് ചാർട്ട് ചെയ്ത വിമാനങ്ങളിൽ നിരവധിയാളുകളെ നാട്ടിലെത്തിക്കുവാൻ കഴിഞ്ഞു. കൂടുതൽ ആളുകളെ നാട്ടിലെത്തിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ വിമാനങ്ങൾക്കായുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ