ജൂ​ണ്‍ മാ​സ​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ കു​വൈ​ത്ത് നി​ന്നും മ​ട​ങ്ങി
Thursday, July 2, 2020 10:26 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ണ്‍ മാ​സ​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ കു​വൈ​ത്ത് നി​ന്നും മ​ട​ങ്ങി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ കൂ​ടു​ത​ലും അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മെ​യ് 31 മു​ത​ൽ ജൂ​ണ്‍ അ​വ​സാ​നം വ​രെ കു​വൈ​ത്തി​ൽ നി​ന്നും 590 വി​മാ​ന​ങ്ങ​ളി​ലാ​യി 102,623 യാ​ത്ര​ക്കാ​രാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. നേ​ര​ത്തെ കൊ​റോ​ണ വൈ​റ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​തി​നാ​ൽ നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​വാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി വി​ദേ​ശി​ക​ൾ രാ​ജ്യ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ണി​ൽ 293 വി​മാ​ന​ങ്ങ​ളി​ലാ​യി 49,986 ഈ​ജി​പ്തു​കാ​രും 185 വി​മാ​ന​ങ്ങ​ളി​ലാ​യി 30,033 ഇ​ന്ത്യ​ക്കാ​രും , 11 വി​മാ​ന​ങ്ങ​ളി​ലാ​യി 2,500 ഇ​റാ​നി​ക​ളും 7 വി​മാ​ന​ങ്ങ​ളി​ലാ​യി 2,113 ബം​ഗ്ലാ​ദേ​ശു​കാ​രും പ​ത്തു വി​മാ​ന​ങ്ങ​ളി​ലാ​യി 1386 എ​ത്യോ​പ്യ​ക്കാ​രും 725 യാ​ത്ര​ക്കാ​ർ സു​ഡാ​നി​ലേ​ക്കും പാ​കി​സ്ഥാ​നി​ലേ​ക്കും 32 വി​മാ​ന​ങ്ങ​ളി​ൽ 6492 പേ​ർ ഖ​ത്ത​ർ എ​യ​ർ​വേ​സി​ലും കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും യാ​ത്ര തി​രി​ച്ച​ത്.

അ​തി​നി​ടെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ലാ​വാ​ൻ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. മൂ​ന്നു ഘ​ട്ട​ത്തി​ലാ​യാ​ണ് കൊ​മേ​ഴ്സ്യ​ൽ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. വ്യോ​മ​യാ​ന വ​കു​പ്പ് പു​റ​ത്തു​വി​ട്ട സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് ആ​ദ്യ ഘ​ട്ടം ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ര​ണ്ടാം ഘ​ട്ടം 2021 ഫെ​ബ്രു​വ​രി​യി​ലും 2021 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ലേ​ക്ക് ഉ​യ​ർ​ത്തും . ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ൽ വാ​ണി​ജ്യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ