മ​ഹ​ബു​ള്ള​യി​ൽ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത
Thursday, July 2, 2020 10:27 PM IST
കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ 14 ദി​വ​സ​മാ​യി പു​തി​യ കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹ​ബു​ള്ള​യി​ൽ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് സ​ബ അ​ൽ ഖാ​ലി​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും സ​ലൂ​ണു​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, ഹെ​ൽ​ത്ത് സെ​ൻ​റ​ർ എ​ന്നി​വ ഒ​ഴി​കെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് 30 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത് . അ​ഞ്ചു​ഘ​ട്ട​ങ്ങ​ളി​ലാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ജൂ​ണ്‍ 30 മു​ത​ലാ​ണ് ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ