അബുദാബി മാർത്തോമ യുവജനസഖ്യം കൺവൻഷൻ ജൂലൈ 8, 9, 10 തീയതികളിൽ
Monday, July 6, 2020 9:04 PM IST
അബുദാബി: മാർത്തോമ യുവജനസഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ "അതിജീവനം ക്രിസ്തുവിനോടു കൂടെ " എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി യുവജന കൺവൻഷൻ ജൂലൈ 8, 9, 10 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ നടക്കും. രാത്രി 7 .30 മുതൽ ഓൺലൈൻ സൂം പോർട്ടൽ വഴി നടത്തുന്ന കൺവൻഷനിൽ ഫാ. ഫിലിപ്പ് തരൻ, റവ. എ.ടി സഖറിയ, റവ. ഡോ. മോത്തി വർക്കി എന്നിവർ പ്രസംഗിക്കും.

(Meeting ID: 848 6838 5835). സഖ്യം പ്രസിഡന്‍റും മാർത്തോമ ഇടവക വികാരിയുമായ റവ . ബാബു പി .കുലത്താകൾ,സഹ വികാരി റവ . ബിജു സിപി , യുവജനസഖ്യം സെക്രട്ടറി: ജിതിൻ ജോയ്‌സ്, കൺവീനർ അനീഷ് യോഹന്നാൻ എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള