വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: ഒമാനിൽ നിന്നും വിമാനസർവീസുകൾ 16 മുതൽ
Thursday, July 9, 2020 9:48 PM IST
മസ്കറ്റ്: ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ മസ്കറ്റിൽ നിന്നും കേരളത്തിലേക്ക് ജൂലൈ 16 മുതൽ ഏഴു വിമാനങ്ങൾ കൂടി സർവീസ് നടത്തുന്നു.

ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക. പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽ നിന്ന് ഫോൺ അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും. തുടർന്നു എയർ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ ഇവരോട് നിർദേശിക്കും. ഇന്ത്യൻ എംബസിയിൽ തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുക.

കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളുടെ വിവരങ്ങൾ ചുവടെ:

21/07/2020 : മസ്കറ്റ്- കൊച്ചി, മസ്കറ്റ്-തിരുവനന്തപുരം

25/07/2020:മസ്‌ക്കറ്റ്- കൊച്ചി

26/07/2020: മസ്‌ക്കറ്റ്-കോഴിക്കോട്

30/07/2020: മസ്‌ക്കറ്റ്-തിരുവനന്തപുരം

31/07/2020: മസ്‌ക്കറ്റ്- കോഴിക്കോട്, സലാല - കണ്ണൂർ.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം