മലപ്പുറം കെഎംസിസി ചാർട്ടർ ചെയ്ത വിമാനങ്ങൾ കോഴിക്കോട്ടെത്തി
Friday, July 10, 2020 4:00 PM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിലായി ചാർട്ടർ ചെയ്ത രണ്ട് വിമാനങ്ങൾ 375 യാത്രക്കാരുമായി കോഴിക്കോട് വിമനത്താവളത്തിലെത്തി. ഫ്ളൈനാസ് എയർലൈൻസിന്‍റെ രണ്ട് വിമനങ്ങളാണ് ചാർട്ടർ ചെയ്തിരുന്നത്. ആദ്യവിമാനത്തിൽ 172 യാത്രക്കാരും രണ്ടാം വിമാനത്തിൽ 173 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

508 യാത്രക്കാരുമായി സൗദി എയർലൈൻസിന്‍റെ രണ്ട് ജംബോ വിമാനങ്ങൾ ഇതിനു മുമ്പ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ചാർട്ടർ ചെയ്തിരുന്നു. ആദ്യ വിമാനം കോഴിക്കേട്ടേക്കും രണ്ടാം വിമാനം കൊച്ചിയിലേക്കുമാണ് യാത്ര തിരിച്ചത്.

ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെട്ട രോഗികൾ, ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, സന്ദർശക വീസയിലെത്തിയവർ തുടങ്ങി തീർത്തും അർഹരായ ആളുകളെയാണ് യാത്രക്കാരായി പരിഗണിച്ചത്. മുഴുവൻ യാത്രക്കാർക്കും കേരള സർക്കാർ നിർദേശിച്ച സുരക്ഷാ കിറ്റുകൾ, മാസ്ക്, ഗ്ലൗസ്, സേഫ്റ്റി ഷീൽഡ് തുടങ്ങിയവ നൽകിയിരുന്നു. മലപ്പുറം ജില്ല കെഎംസിസിയുടെ സന്നദ്ധ വോളന്‍റിയർമാർ എയർപോർട്ടിൽ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങൾക്കും കൂടെയുണ്ടായിരുന്നു.

പ്രയാസപ്പെടുന്ന ധാരാളം ആളുകൾ ഇനിയും നാടണയാനുണ്ട്. കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകുവാനുള്ള സാഹചര്യം ഒരുക്കുന്നതിനുവേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണം. കൂടുതൽ വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികൾ പറഞ്ഞു.
ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ ഇടപെടലുകളും ജില്ല കമ്മിറ്റി നടത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

വിമാനങ്ങൾ ഒരുക്കുന്നതിനുവേണ്ടി മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്‍റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, കെഎംസിസി ദേശീയ സമിതി അംഗങ്ങളായ എസ്. വി അർഷുൽ അഹമ്മദ്, ഉസ്മാനലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീൻ കുട്ടി, അഡ്വ.അനീർബാബു പെരിഞ്ചീരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ്, അഷ്റഫ് കൽപകഞ്ചേരി, സത്താർ താമരത്ത്, ഷമീർ പറമ്പത്ത്, ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ തവനൂർ, അഷ്റഫ് മോയൻ, റഫീഖ് മഞ്ചേരി, ഷരീഫ് അരീക്കോട്, യൂനുസ് കൈതക്കോടൻ, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ഇഖ്ബാൽ തിരൂർ, സിദ്ദീഖ് കോനാരി, യൂനുസ് സലീം താഴേക്കോട്, ഹമീദ് ക്ലാരി, എം കെ നവാസ് വേങ്ങര, ഷറഫു പുളിക്കൽ,അർഷദ് തങ്ങൾ ചെട്ടിപ്പടി, ഷാഫി മാസ്റ്റർ കരുവാരക്കുണ്ട്, മുസമ്മിൽ പാലത്തിങ്ങൽ, നജ്മുദ്ധീൻ മഞ്ഞളാംകുഴി, റിയാസ് തിരൂർക്കാട്, ഷക്കീൽ തിരൂർക്കാട്, ശിഹാബ് കുട്ടശ്ശേരി, ഫിറോസ് പള്ളിപ്പടി, അഷ്റഫ് കോട്ടക്കൽ, നൗഫൽ ചാപ്പപ്പടി, ഷബീർ കളത്തിൽ, സനോജ് കുരിക്കൾ, ഇസ്ഹാഖ് താനൂർ, നൗഷാദ് ചക്കാല, ബഷീർ ചുള്ളിക്കോടൻ, എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ