ഒ​മാ​നി​ൽ തി​ങ്ക​ളാ​ഴ്ച മാ​ത്രം 2164 കോ​വി​ഡ് കേ​സു​ക​ൾ
Monday, July 13, 2020 11:31 PM IST
മ​സ്ക​റ്റ്: ഒ​മാ​നി​ൽ തി​ങ്ക​ളാ​ഴ്ച 2164 കോ​വി​ഡ് 19 കേ​സു​ക​ളാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​വി​ഡ് മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നു​ശേ​ഷം രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത്. ഇ​തി​ൽ 592 വി​ദേ​ശി​ക​ളും 1572 സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

രാ​ജ്യ​ത്തി ഇ​തു​വ​രെ 259 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​കെ 58179 ആ​യി. തി​ങ്ക​ളാ​ഴ്ച​ത്തെ ക​ണ​ക്ക് പ്ര​കാ​രം 519 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 146 പേ​രാ​ണ് തീ​വ്ര പ​രി​ച​ര​ണ​ത്തി​ലു​ള്ള​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ലു​ൾ​പ്പെ​ടെ ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പൂ​ർ​ണ​തോ​തി​ലു​ള്ള ഇ​ള​വു​ക​ൾ ഇ​ല്ലെ​ങ്കി​ലും ഒ​ട്ടു​മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും ക​ർ​ശ​ന സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ന്നി​രു​ന്നു. നി​ല​വി​ലെ സ്ഥി​തി ആ​ശ​ങ്ക​യോ​ടെ​യാ​ണ് കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പം കൊ​ടു​ത്ത ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ സു​പ്രീം ക​മ്മ​റ്റി കാ​ണു​ന്ന​ത്. ക​മ്മ​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ഇ​ന്ന​ലെ മു​ത​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹാ​ജ​ർ വീ​ണ്ടും 30 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​തി​നി​ട​യി​ൽ ഒ​മാ​നി​ൽ മോ​ഷ​ണ കേ​സു​ക​ൾ വ​ർ​ധി​ച്ച​താ​യി റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് ഇ​റ​ക്കി​യ കു​റി​പ്പ് സൂ​ചി​പ്പി​ക്കു​ന്നു. ജൂ​ണ്‍ മാ​സ​ത്തി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നി​ന്നും 83 മോ​ഷ​ണ കേ​സു​ക​ളി​ൽ നൂ​റോ​ളം പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം