മി​ല്യ​ൻ ഡോ​ള​ർ ലോ​ട്ട​റിയിൽ വീണ്ടും ഇന്ത്യൻ തിളക്കം
Thursday, July 16, 2020 10:53 PM IST
ദു​ബായ്: യു​എ​ഇ​യി​ലെ പ​ത്തു ല​ക്ഷം ഡോ​ള​റി​ന്‍റെ ഭാ​ഗ്യ​ക്കു​റി​യി​ൽ വീ​ണ്ടും ഇ​ന്ത്യ​ൻ തി​ള​ക്കം. അ​ജ്മാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മാ​ല​തി ദാ​സി​നാ​ണ് ഇ​ക്കു​റി സ​മ്മാ​നം. ഏ​ക​ദേ​ശം ഏ​ക​ദേ​ശം ഏ​ഴ​ര കോ​ടി രൂ​പ​വ​രും സ​മ്മാ​ന​ത്തു​ക. ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്.

ദു​ബാ​യ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. മാ​ല​തി ദീ​ർ​ഘ​നാ​ളാ​യി യു​എ​ഇ​യി​ലാ​ണു താ​മ​സം. സ​മ്മാ​ന​ത്തു​ക ന​ല്ല​കാ​ര്യ​ങ്ങ​ൾ​ക്കു ചെ​ല​വ​ഴി​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. 1999ൽ ​മി​ല്യ​ൻ ഡോ​ള​ർ ലോ​ട്ട​റി ആ​രം​ഭി​ച്ച​ശേ​ഷം ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 165 പേ​ർ സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്.