ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നൽകി
Friday, July 31, 2020 6:27 PM IST
ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഇബ്രാഹിം കിഴിശേരിക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ യാത്രയയപ്പ് നൽകി.

ജിദ്ദയിലെ പ്രവാസികൾക്കിടയിൽ സാമൂഹ്യ സേവന സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ഇബ്രാഹിം, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്‍റേയും ഇന്ത്യൻ സോഷ്യൽ ഫോറത്തിന്‍റേയും സജീവ പ്രവർത്തകനായിരുന്നു.

ഫോറം പ്രസിഡന്‍റ് അമീൻ മാസ്റ്റർ പുത്തനത്താണി ഉപഹാരം നൽകി. ഫോറം സെക്രട്ടറി ബഷീർ വേങ്ങര, സകീർ ബാഖവി ബീമാപ്പള്ളി, മസൂദ് ബാലരാമപുരം, യൂസഫ് കൊളത്തൂർ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ