ഐപിഎൽ വേദികളിൽ കാണികളെ പ്രവേശിപ്പിക്കാൻ നീക്കം
Monday, August 3, 2020 6:51 PM IST
അബുദാബി : യുഎഇ യിൽ ഓഗസ്റ്റ് 19 നു ആരംഭിക്കുന്ന ഐപിഎൽ മത്സര വേദികളിൽ ക്രിക്കറ്റ് പ്രേമികൾക്ക് മത്സരങ്ങൾ നേരിൽ കാണുന്നതിന് അവസരമൊരുക്കാൻ എമിരേറ്റ്സ് ക്രിക്കറ്റ് ബോർഡ് ശ്രമം ആരംഭിച്ചു . സർക്കാരിന്‍റെ അനുമതി ലഭിച്ചാൽ സ്റ്റേഡിയത്തിൽ 40 ശതമാനം വരെ ഇരിപ്പിടത്തിൽ കാണികളെ പ്രവേശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് .

അതിനിടെ മത്സരത്തിന്‍റെ ഫൈനൽ നവംബർ എട്ടിൽ നിന്നും 10 ലേക്ക് മാറ്റാൻ ആലോചന തുടങ്ങി . സ്റ്റാർ സ്പോർട്സ് ആണ് തീയതി മാറ്റാൻ ചരടുകൾ വലിക്കുന്നത് . ദീപാവലി പ്രമാണിച്ചു ലഭിക്കുന്ന വ്യൂവർഷിപ്പ് പരിഗണിച്ചാണ് തീയതി മാറ്റാനുള്ള ശ്രമം തുടങ്ങിയത് . നവംബർ 10 നു ഫൈനൽ നടന്നാൽ ഐപിഎൽ ചരിത്രത്തിൽ ആദ്യമായാകും ഫൈനൽ മത്സരം ഞായറാഴ്ച അല്ലാത്ത ദിവസം നടക്കുക .

51 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്‍റിൽ 60 മത്സരങ്ങളാണ് നടക്കുക . യുഎഇ യാത്രക്ക് തയാറാകാൻ ബിസിസിഐ ഫ്രാൻഞ്ചൈസി കന്പനികൾക്കു നിർദ്ദേശം നൽകി കഴിഞ്ഞു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള