"ഐവ' ജിദ്ദ യാത്രയയപ്പ് നൽകി
Tuesday, August 11, 2020 6:52 PM IST
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജിദ്ദയിലെ സാഹിത്യ സാംസ്കാരിക, പൊതു പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ഗോപി നെടുങ്ങാടിക്ക് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ - ഐവ ജിദ്ദ കമ്മിറ്റി യാത്രയയപ്പു നൽകി.

സാഹിത്യ,സാംസ്കാരിക രാഷ്ട്രീയ പൊതു രംഗത്തെ പ്രമുഖർ പങ്കെടുത്ത ഓൺലൈൻ യാത്രയയപ്പ് മീറ്റിംഗിൽ മുഹമ്മദ് ആലുങ്ങൽ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു.ജെ.എൻ.എച്ച് മുഹമ്മദ് അലി സാഹിബ്‌ മൊമെന്‍റോ സമ്മാനിച്ചു. നസീർ വാവ കുഞ്ഞു, ഷിബു തിരുവനന്തപുരം, ഡോ. അഷ്‌റഫ്, മായിൻകുട്ടി, ഷാജു അത്താണിക്കൽ, ഹിഫ്സുറഹ്മാൻ, ഇസ്മായിൽ മരിതേരി, ജമാൽ മുഹമ്മദ്, സാദിഖലി തുവ്വൂർ, കബീർ കൊണ്ടോട്ടി, ബൈജു, ഗഫൂർ തേഞ്ഞിപ്പലം, അബ്ദുൽ കരീം, ഹനീഫ പാറകല്ലിൽ, റസാക്ക് മാസ്റ്റർ, ലിയാഖത് കോട്ട, നഷ്‌രിഫ്, റിസ്‌വാൻ, കരീം മഞ്ചേരി, എം.എ. ആർ. ജരീർ വേങ്ങര തുടങ്ങിയവർ സംസാരിച്ചു. ദിലീപ് താമരക്കുളം ഗോപി നേടുങ്ങാടിയെ പരിചയപ്പെടുത്തി. നാസർ ചാവക്കാട് സ്വാഗതവും അബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ