കുവൈറ്റിൽ 717 പേർക്ക് കോവിഡ്; 692 പേർക്ക് രോഗ മുക്തി
Wednesday, August 12, 2020 8:48 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 717 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 73785 പേർക്കാണ് രാജ്യത്ത് ഇതുവരെയായി കൊറോണ വൈറസ് ബാധിച്ചത്. കഴിഞ്ഞ ദിവസം 4397 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 543858 ആയി ഉയര്‍ന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന മൂന്നു പേർ മരിച്ചു.489 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. 692 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 654514 ആയി. 7845 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 117 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ