നവോദയ യാത്രയയപ്പ് നൽകി
Thursday, August 13, 2020 5:51 PM IST
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ കേന്ദ്രകമ്മിറ്റി അംഗവും സെക്രട്ടറിയേറ്റ് അംഗവുമായ ഹേമന്ദിന് യാത്രയയപ്പു നൽകി. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. നവോദയ പ്രസിഡന്‍റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ, കലാം, സുരേഷ് സോമൻ, പ്രതീന ജിത്ത്, ബിനു, അമീർ, മായാറാണി, അനിൽ പിരപ്പൻകോട്, മനോഹരൻ, ശ്രീരാജ്, ഹാരിസ്, അഞ്‍ജു സജിൻ, രേഷ്മ രഞ്ജിത്ത്, ശിവകുമാർ, മാഹീൻ അഹമ്മദ്, നൗഷാദ്, സുബൈർ, അനിൽ, ഗോപിനാഥൻ നായർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

2008-ലാണ് റിയാദിലെ ഡെൽറ്റ ഇന്‍റർനാഷണൽ ഫാഷൻ കമ്പനിയിൽ ജോലിക്കായി സൗദിയിലെത്തുന്നത്. ആരോഗ്യകാരണങ്ങളും കമ്പനിയിൽ സൗദിവത്ക്കരണം ശക്തമായതുമാണ് നാട്ടിലേക്ക് മടങ്ങാൻ ഹേമന്ദിനെ പ്രേരിപ്പിച്ചത്. 2014 മുതൽ നവോദയയുടെ സജീവ പ്രവർത്തകനായി മാറിയ ഹേമന്ദ് ബത്ത യൂണിറ്റിന്‍റെ ഭാരവാഹിയാവുകയും തുടർന്ന് നവോദയ സെൻട്രൽ കമ്മിറ്റി, സെക്രട്ടറിയേറ്റ്അംഗം എന്നീ നിലകളിലേക്ക് ഉയരുകയും ചെയ്തു. മികച്ചൊരു അഭിനേതാവുകൂടിയായ അദ്ദേഹം നവോദയ വേദികളിൽ അവതരിപ്പിക്കപ്പെട്ട തീപ്പൊട്ടൻ, രക്തസാക്ഷികൾ സിന്ദാബാദ് എന്നീ നാടകങ്ങളിലും സംഗീത ശിൽപം, നിഴൽ നാടകം തുടഗിയ ദൃശ്യവതരണങ്ങളിലും വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്തിരുന്നു. അനിൽ പനച്ചൂരാൻ കവിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ തന്നെ "അനാഥൻ" എന്ന കവിതാവിഷ്കാരത്തിലെ വേഷം പ്രശംസ പിടിച്ചുപറ്റി.

യോഗത്തിൽ അടുത്തകാലത്ത് വിടവാങ്ങിയവർക്കുവേണ്ടി സംഘടയുടെ സെക്രട്ടറി രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ പ്രവർത്തകർ ഹേമന്ദിന്‍റെ വീട്ടിലെത്തി ഓർമ ഫലകങ്ങൾ കൈമാറി. കേന്ദ്ര കമ്മിറ്റിയുടെ മൊമെന്‍റോ സെക്രട്ടറി രവീന്ദ്രനും ബത്ത യൂണിറ്റ് കമ്മിറ്റിയുടെ മൊമെന്‍റോ കലാമും കൈമാറി.