ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ജിദ്ദ മെഷീൻ വാൾ കൈമാറി
Friday, August 14, 2020 3:49 PM IST
എടവണ്ണ, മലപ്പുറം : ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ജിദ്ദ എടവണ്ണ പോലീസ് വോളന്‍റിയേഴ്സിനുള്ള മെഷീൻ വാൾ കൈമാറി. എടവണ്ണ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജിദ്ദ ഒതായി ചാത്തലൂർ കമ്മറ്റിക്കുവേണ്ടി പ്രസിഡന്‍റ് പി.വി അഷ്‌റഫ്‌ സ്പോൺസർ ചെയ്‌ത മെഷീൻ വാൾ, യുവ സാമൂഹിക പ്രവർത്തകൻ പി.വി റിസ്‌വാൻ അൻവർ, എടവണ്ണ എസ്ഐ വിജയ രാജന് കൈമാറി.

കാലാവസ്ഥ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയും മരങ്ങൾ കടപുഴകി വീണു റോഡുകൾ ബ്ലോക്കായി കൊണ്ടിരിക്കുന്ന സമയത്ത് ഹൈ ക്വാളിറ്റിയുള്ള ഈ വാൾ വളരെ ഉപകാരപ്രദമാക്കുമെന്ന് എസ്ഐ വിജയനും എസ്ഐ ബഷീറും അഭിപ്രായപ്പെട്ടു. നിരവധി ജീവകാരുണ്യ പ്രവർത്തനം ചെയുന്ന OCWC ഇന്നുതന്നെ രണ്ടു പേർക്ക് സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിലും വാർത്തയാക്കാറില്.ല എന്നാൽ ഇത് മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ് വർത്തയാക്കുന്നത് എന്ന് സ്വാഗതം പറഞ്ഞ കമ്മിറ്റി രക്ഷാധികാരി സുൽഫീക്കർ ഒതായി പറഞ്ഞു. പോലീസ് വോളന്‍റിയർ ക്യാപ്റ്റൻ ജംഷീറിന്‍റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ എടവണ്ണ പഞ്ചായത്തിൽ നടക്കുന്നത് ബോധ്യമുണ്ട്. ERF, Troma Care, വിവിധ രാഷ്ട്രീയ സംഘടനകളിൽ പെട്ട സന്നദ്ധ പ്രവർത്തകർ എല്ലാവരും നല്ല മാതൃക പ്രവർത്തങ്ങൾ ചെയ്യുന്നുണ്ടന്നും എല്ലാവർക്കും ഇത്തരം സഹായങ്ങൾ ആവശ്യമുണ്ടെന്നും സുൽഫീക്കർ കൂട്ടിചേർത്തു. എസ്ഐ ബഷീർ, റൈറ്റർ ശശി. സിപിഒ ജിതസ്, പോലീസ് വോളന്‍റിയർ ക്യാപ്റ്റൻ ജംഷീർ, കമ്മിറ്റി ഭാരവാഹികളായ കെ.സി. അർഷാദ്, ഹബീബ് കാഞ്ഞിരാല എന്നിവർ ചടങ്ങിൽ സംസാരിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ