സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ്‌ കുവൈറ്റ് വെബിനാർ സംഘടിപ്പിച്ചു
Friday, August 14, 2020 5:39 PM IST
കുവൈറ്റ് സിറ്റി : സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ്‌ വെബിനാർ സംഘടിപ്പിച്ചു. "പ്രവാസികളുടെ സമകാലിക പ്രശ്നങ്ങളും സാധ്യതകളും' എന്ന വിഷയത്തെ അധികരിച്ചു നടന്ന വെബിനാർ ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രസിഡന്‍റും സിഐഎസ് ഉപദേശക സമിതി അംഗവുമായ ഡോ: സുരേന്ദ്ര നായക് ഉദ്ഘാടനം ചെയ്തു.

ഡോ. സി.വി. ആനന്ദബോസ് ഐ‌എ‌എസ് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികളുടെ ആരോഗ്യം, സമ്പത്ത്, കുട്ടികളുടെ വിദ്യാഭ്യാസം, പെൻഷൻ എന്നിവ ഉൾപ്പെടെ സമഗ്ര സംരക്ഷണത്തിനായി ഒരു ദേശീയ അതോറിറ്റി രൂപീകരിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടന്നു വരികയാണെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പ്രത്യേക പ്രവാസി ആരോഗ്യ പദ്ധതി നടപ്പാക്കുനുള്ള നിർദ്ദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് സമഗ്ര റിപ്പോർട്ട് തയാറയി വരികയാണുന്നും അദ്ദേഹം വെബിനാറിൽ അറിയിച്ചു. പ്രവാസി നിക്ഷേപകർക്കായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാനുള്ള ശിപാർശകളും നൽകിയിട്ടുണ്ടെന്ന് ഡോ. സി വി ആനന്ദബോസ് അറിയിച്ചു .

പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനായ ഡോ. ബിനുമോൻ , ഇന്തോ അറബ് ബിസിനസ് ലീഡേഴ്‌സ് ഫോറം പ്രതിനിധി സജീവ് പുരുഷോത്തമാൻ, സാമൂഹിക പ്രവർത്തകരായ ബാബുജി ബത്തേരി, ബിനോയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ലോക പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന തളിർ -2020 മൈക്രോഗ്രീൻ മത്സരത്തിന്‍റെ ഫലപ്രഖ്യാപനത്തോടെ ആരംഭിച്ച വെബിനാറിൽ പ്രസിഡന്‍റ് വിഭിഷ് തിക്കോടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതം ആശംസിച്ചു. നിഷാ ദിലീപ് അവതാരകയായ വെബിനാറിൽ സിഐഎസ് സെൻട്രൽ എക്സിക്യൂട്ടീവ് അംഗം സുധീർ മേനോൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ