ഇന്ത്യൻ അംബാസഡർ വിദേശകാര്യമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജറല്ലയെ സന്ദര്‍ശിച്ചു
Friday, September 11, 2020 8:27 PM IST
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോര്‍ജ് കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജറല്ലയെ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും ഉഭയകക്ഷി സഹകരണത്തിന്‍റെ പുതിയ സാധ്യതകളെകുറിച്ചും ഇരുവരും ചർച്ച ചെയ്തു. കുവൈറ്റ് സർക്കാർ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്ക് സ്ഥാനപതി സിബി ജോർജ് നന്ദി പറഞ്ഞു.

പുതിയ അംബാസഡർക്ക് എല്ലാ സഹായവും ഖാലിദ് സുലൈമാന്‍ അല്‍ ജറല്ല വാഗ്‌ദാനം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ