അ​ബു​ദാ​ബി​യി​ൽ കോ​വി​ഡ് പി​സി​ആ​ർ പ​രി​ശോ​ധ​ന ഫീ​സി​ൽ ഇ​ള​വ്
Saturday, September 12, 2020 9:59 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ കോ​വി​ഡ് പി​സി​ആ​ർ പ​രി​ശോ​ധ​ന ഫീ​സ് 250 ദി​ർ​ഹ​മാ​ക്കി ഇ​ള​വ് വ​രു​ത്തി. 370 ദി​ർ​ഹ​മാ​യി​രു​ന്നു മു​ന്പു ഒ​രു​ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന​ത്. അം​ഗീ​കൃ​ത ആ​രോ​ഗ്യ​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ, ഡ്രൈ​വ് ത്രൂ ​സെ​ന്‍റ​റു​ക​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പു​തു​ക്കി​യ നി​ര​ക്കാ​ണ് ഇ​ടാ​ക്കു​ക.

അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് അ​തി​ർ​ത്തി​ക​ളി​ൽ 48 മ​ണി​ക്കൂ​റി​ന​കം ല​ഭി​ച്ച പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ല​മാ​ണ് ആ​വ​ശ്യ​മാ​യി വേ​ണ്ട​ത്. യാ​ത്ര​ക​ൾ അ​നി​വാ​ര്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്കു​ണ്ടാ​വു​ന്ന ഭാ​രി​ച്ച സാ​ന്പ​ത്തി​ക ബാ​ധ്യ​ത ല​ഘൂ​ക​രി​ക്കാ​ൻ ഫീ​സി​ള​വ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. ഇ​തി​നു​പു​റ​മേ അ​ബു​ദാ​ബി​യി​ൽ റോ​ഡു​മാ​ർ​ഗ​മെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രും താ​മ​സ​ക്കാ​രും ആ​റു ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ത്യാ​ഹി​ത ദു​ര​ന്ത നി​വാ​ര​ണ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.


റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള